രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു; സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 83 മരണം റിപ്പോര്‍ട്ട് ചെയ്തു. 2644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39980 ഉം മരണസഖ്യ 1301 ആയി. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ സ്റ്റാഫിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചിട്ടു.
കോവിഡ് 19 രോഗം രാജ്യത്ത് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയും രോഗസ്ഥിരീകരണ കണക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 28046 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച്ച മാത്രം 13,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

No comments