Breaking News

ഇളവുകള്‍ വേണ്ടെന്നുവച്ച്‌ കേരളം; ബസ് ഓടില്ല, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കി​ല്ല

 സം​സ്ഥാ​ന​ത്ത് ഉ​ട​നെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത്. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ത​ല്‍​ക്കാ​ലം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

ഗ്രീ​ന്‍ സോ​ണി​ല്‍ പൊ​തു​ഗ​താ​ഗ​തം ആ​കാ​മെ​ന്ന് കേ​ന്ദ്ര​നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഒ​രു സോ​ണി​ലും ബ​സ് സ​ര്‍​വീ​സ് വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

No comments