Breaking News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച്‌ പുഷ്‌പവൃഷ്ടി, ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നു

 കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച്‌ ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നു. വിമാനങ്ങളില്‍ രാജ്യമൊട്ടാകെയുള്ള കൊവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറി. വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിക്ക് മുന്നിലും പുഷ്‌പവൃഷ്ടി നടന്നു. ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മധുരവിതരണം നടത്തി. കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ് വിമാനം പറപ്പിക്കലിലൂടെ ലക്ഷ്യമിട്ടത്.
വായുസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുത്തു.

No comments