പ്രവാസികളെ കൊണ്ടുവരാന്‍ സ്വകാര്യ വിമാനകമ്ബനികളും, ഇന്‍ഡിഗോയും ഗോ എയറും ഗള്‍ഫില്‍ നിന്ന് പ്രത്യേക സര്‍വീസിനൊരുങ്ങുന്നു
ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്കായി സ്വകാര്യ വിമാന കമ്ബനികളായ ഇന്‍ഡിഗോയും ഗോ എയറും സര്‍വീസ് നടത്തിയേക്കും. ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്ന് 36 സര്‍വീസുകള്‍ ഉണ്ടാകും എന്നാണ് അറിയുന്നത്.
ഖത്തറില്‍ നിന്ന് 28, കുവൈറ്റില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10 എന്നിങ്ങനെ സവീസ് നടത്താനാണ് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ളതത്രേ. ഗോ എയര്‍ എത്ര സര്‍വീസ് നടത്തുമെന്ന് അറിവായിട്ടില്ല. സൗദിയില്‍ ദമാമില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

No comments