Breaking News

ഛത്തീസ്ഗഢിന് പിന്നാലെ കോണ്‍ഗ്രസിന്റെ 'സ്വപ്ന പദ്ധതി' നടപ്പാക്കാന്‍ രാജസ്ഥാനും പഞ്ചാബും

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയുമായി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ്പോട്ട് വന്നിരുന്നു. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യഗഡുവായി 1500 കോടി രൂപ 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഇന്നലെ കൈമാറിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന 'ന്യായ്' പദ്ധതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഛത്തീസ്ഗഢിന് പിന്നാലെ ന്യായ് പദ്ധതി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പഞ്ചാബിലും ഉടന്‍ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

No comments