Breaking News

രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ മുതല്‍; കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം തുടങ്ങി, പ്രവാസികളുടെ മടക്കം ചര്‍ച്ചയാകും

ലോക്ക് ഡൗണിന്‍്റെ മൂന്നാംഘട്ടം നാളെ ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി​ഗതികള്‍ വിലയിരുത്താനും തുട‍ര്‍നടപടികള്‍ക്കുമായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോ​ഗം ആരംഭിച്ചു.
കേന്ദ്രസ‍ര്‍ക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥരെ കൂടാതെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരും യോ​ഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്നുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ നല്‍കുന്ന ഇളവുകള്‍ സംബന്ധിച്ച്‌ നിലവിലുള്ള സംശയങ്ങളില്‍ ഈ യോ​ഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി വിശദീകരണം നല്‍കും.
ചീഫ് സെക്രട്ടറിമാരെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിമാരെല്ലാം യോ​ഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

No comments