കരാര്‍ വൈകുന്നു; സംസ്ഥാനത്ത് മദ്യവിതരണം ശനിയാഴ്ച്ചയോടെ എന്ന് സൂചന
സംസ്ഥാനത്ത് മദ്യവിതരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്‍പ്പന പുനരാരംഭിക്കുന്നത് വൈകുന്നത്. അതേസമയം, ശനിയാഴ്ചയോടെ മദ്യവില്‍പ്പന ആരംഭിക്കാനാകുമെന്നും സൂചനയുണ്ട്.
മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇപ്പോള്‍ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടത്തിവരികയാണ്. ബെവ്‌കോയുടെ അന്തിമ അനുമതി ലഭിച്ചാല്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ആപ്പ് തയ്യാറായാലും ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകള്‍ മുഖേനയുള്ള മദ്യവില്‍പ്പന വൈകുമെന്നാണ് റിപ്പോര്‍ട്ട്.

No comments