ബസുകള്‍ ഇന്നു മുതല്‍
ലോക്ക്‌ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് ജില്ലയില്‍ ഇന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്താന്‍ ധാരണ. തുടക്കമെന്ന നിലയില്‍ വളരെക്കുറച്ച് ബസുകള്‍ മാത്രമാകും സര്‍വീസ് നടത്തുക. 52 ബസുകളുള്ള തൊടുപുഴ ഡിപ്പോയില്‍നിന്ന് 11 ബസുകള്‍ സര്‍വീസ് നടത്തും. 44 ബസുകളുള്ള കട്ടപ്പനയില്‍നിന്ന് 10 ബസുകളും മറ്റ് ഡിപ്പോകളില്‍ നിന്ന് നാമമാത്രമായും സര്‍വീസുകള്‍ നടത്തും. എന്നാല്‍ അന്തര്‍ജില്ലാ സര്‍വീസുകളൊന്നും നിലവിലുണ്ടാകില്ല. തൊടുപുഴയില്‍ നിന്ന് എറണാകുളം ജില്ലയില്‍ പ്രവേശിച്ച് കടന്നുപോകേണ്ട അടിമാലിയിലേക്ക് ഒരു ബസ് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.

No comments