സ്വകാര്യ ബസുകള്‍ ഓടും, സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയിലേക്ക്
നാലാംഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തു സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സര്‍വീസ് പുനരാരംഭിക്കാന്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച ധാരണയായതായി മന്ത്രി അറിയിച്ചു. ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാനുള്ള സാവകാശമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ രാവിലെ തുടങ്ങി. ജില്ലയ്ക്കുള്ളിലാണ് സര്‍വീസ്. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സര്‍വീസ് നടത്തുക. 1750 ബസുകളാണ് നിരത്തിലിറങ്ങുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
12 രൂപയാണ് മിനിമം ചാര്‍ജ്. എല്ലാ സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളാണ്.

No comments