Breaking News

നാല് വര്‍ഷത്തെ ഭരണം അഭിമാനകരം, പ്രതിപക്ഷത്തിന്റേത് ദുരന്ത കാലത്ത് പോലും സഹകരിക്കാത്ത നിലപാട്, വര്‍ഗീയ ശക്തികള്‍ക്ക് അഴി‌ഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി

വിഷമകരമായ സാഹചര്യമുണ്ടെങ്കില്‍ പോലും നാല് വര്‍ഷത്തെ ഭരണം അഭിമാനകരമായാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരാശരി 39 പേരാണ് ദിവസവും കൊവിഡ് ബാധിച്ച്‌ ആശുപത്രയിലാകുന്നത്. ജൂണില്‍ മഴ തുടങ്ങുകയും മഴക്കാല രോഗങ്ങള്‍ വരുകയും ചെയ്താല്‍ കുടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരും. അതിനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

വരുന്നവര്‍ അവരെ കുറിച്ചുള്ള വിവരം മുന്‍കൂട്ടി സംസ്ഥാനത്തെ അറിയിക്കണം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശത്തിനൊപ്പം അണിചേരാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിനിടയ്ക്ക് വിവിധ കാര്യങ്ങള്‍ സംഭവിക്കും.

No comments