Breaking News

കൊറോണ; രൂക്ഷമായ പ്രശനങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ; ജൂലെയില്‍ അതിരൂക്ഷത എന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ആറായിരത്തിന് മുകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തിന്റെ വേഗത ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് ഏററവും മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,38, 845 ആയി ഉയര്‍ന്നു. അതില്‍ ഇരുപത്താറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 4 ദിവസങ്ങള്‍ക്കുള്ളിലാണ്. ലോകത്ത് ഏറ്റവും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോക്ക്ഡൗണില്‍ ഇളവേര്‍പ്പെടുത്തിയത് മുതലാണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്.

No comments