നടന്‍ സുരാജ് വെഞ്ഞാറമ്മൂടും ഡി.കെ മുരളി എം.എല്‍.എയും ക്വാറന്‍റൈനില്‍
വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനാലാണ് ഇരുവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
അബ്കാരി കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഈ മാസം 23ന് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ വെഞ്ഞാറമൂട് സി.ഐക്ക് ഒപ്പം ഡി.കെ മുരളി എംഎല്‍എയും സുരാജ് വെഞ്ഞാറമൂടും വേദി പങ്കിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡി കെ മുരളി എംഎല്‍എയോട് ആരോഗ്യവകുപ്പ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു.

No comments