Breaking News

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന്

 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് പുറത്തിറക്കുന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്റ്റില്‍ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബര്‍ അവസാനത്തോടെയാകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇക്കുറി വര്‍ദ്ധിക്കുമെന്നാണ് കണക്ക്.

Dailyhunt

No comments