ഇന്ത്യയുമായി അതിര്‍ത്തിയില്‍ കൂടുതല്‍ ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്ന് ൈചന
ഇന്ത്യയുമായി അതിര്‍ത്തിയില്‍ കൂടുതല്‍ ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്ന് ൈചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിെന്റ പ്രതികരണം.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണമാകുന്ന ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടെയും കൂടിയാലോചനക്ക് ശേഷവും പ്രശ്നം പരിഹരിക്കുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

No comments