Breaking News

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ അറിയിച്ചു.

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയായിരുന്നു ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഒമാനും യു.എ.ഇ.യും ഇത് ആവര്‍ത്തിച്ചു. കോവിഡ് പരിശോധനനടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് രണ്ടുദിവസം മുമ്ബ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ചെയ്യുന്ന സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചിരുന്നു.

No comments