Breaking News

ഗാല്‍വന്‍ താഴ്വരയില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രം മൗനം വെടിഞ്ഞ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

ഗാല്‍വന്‍ താഴ്വരയില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രം മൗനം വെടിഞ്ഞ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതേക്കുറിച്ച്‌ പ്രതികരിക്കാത്തത്, എന്താണ് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. ഇനിയും ഇത് തുടരാനാകില്ല- അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവേയാണ് രാഹുല്‍ ഇങ്ങനെ ചോദിച്ചത്. നമ്മുടെ പട്ടാളക്കാരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നു. നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു. രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

No comments