Breaking News

ജൂ​ണ്‍ മാ​സ​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന്‍റെ അ​ള​വ് ഭ​ക്ഷ്യ​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

 ജൂ​ണ്‍ മാ​സ​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന്‍റെ അ​ള​വ് ഭ​ക്ഷ്യ​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന (എ​എ​വൈ മ​ഞ്ഞ കാ​ര്‍​ഡ്) വി​ഭാ​ഗ​ത്തി​ന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും.


മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് (പി​ങ്ക് കാ​ര്‍​ഡ്) കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും കി​ലോ​യ്ക്ക് ര​ണ്ട് രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. ഇ​രു വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പി​എം​ജി​ക​ഐ​വൈ പ​ദ്ധ​തി പ്ര​കാ​രം കാ​ര്‍​ഡി​ന് ഒ​രു കി​ലോ പ​യ​ര്‍ അ​ല്ലെ​ങ്കി​ല്‍ ക​ട​ല സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

No comments