കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
അടുത്ത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന 24 നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ അസംബ്ലയില്‍ നിന്ന് രാജി വെച്ച എം.എല്‍.എമാരുടെ ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുന്‍ ജനതാദള്‍ യുണെെറ്റഡ് നേതാവ് കൂടിയായിരുന്ന കിഷോര്‍ പറഞ്ഞു.

No comments