Breaking News

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കടിച്ച്‌ ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്.

പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച കെണിയില്‍ അകപ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ചെരിഞ്ഞത്. പൈനാപ്പിള്‍ കഴിച്ച കാട്ടാനയുടെ മുഖം തകര്‍ന്നിരുന്നു. വായ്ക്കും നാക്കിനും ഗുരുതരമായി പരുക്കേറ്റ കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല.

No comments