Breaking News

സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല.

സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല. ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കൊവിഡ് ലോക്ഡൗണില്‍ പരിമിതമായ ആളുകളെ വച്ച്‌ യാത്രയ്ക്ക് അനുമതിനല്‍കിയ സര്‍ക്കാര്‍ ബസ് ചാര്‍ജ് ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. യാത്രക്ക് കൂടുതല്‍ ഇളവുകള്‍ വന്നതോടെ വര്‍ധിപ്പിച്ച നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്‌റ്റേ സമ്ബാദിക്കുകയും ചെയ്തിരുന്നു.

No comments