Breaking News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ 55കാരനായ രോഗി പുഴുവരിച്ച നിലയില്‍.

 


 തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ 55കാരനായ രോഗി പുഴുവരിച്ച നിലയില്‍. വീണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ഈ ദുരവസ്ഥ. ഇദ്ദേഹത്തിന്‍റെ കുടുബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ഓഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന് പിടലിക്ക് പരിക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ സെപ്റ്റംബര്‍ ആറിന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും, അനില്‍കുമാറിനെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

No comments