Breaking News

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം.

  


സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം. സംസ്ഥാനത്ത് ആദ്യമായാണ് 8000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 23 മരണങ്ങളും ഇന്നുണ്ടായതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 742 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7695 പേര്‍ക്ക് സമ്ബര്‍ക്കമാണ്. 3536 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 784 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് കൊവിഡ് പരിശോധനയിലും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 63682 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്തുണ്ടായത്.

എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ.

No comments