ബാബറി മസ്‌ജിദ് ഗൂഢാലോചന കേസില്‍ നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് ഡിവൈഎഫ്‌ഐ
ബാബറി മസ്‌ജിദ് ഗൂഢാലോചന കേസില്‍ നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് ഡിവൈഎഫ്‌ഐ. അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹീമും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2019 നവംബര്‍ എട്ടിന്റെ സുപ്രീം കോടതി വിധിയില്‍ സംഭവം തെറ്റാണെന്ന് പറഞ്ഞു. ആ തെറ്റിനെ സംരക്ഷിക്കുന്ന സമീപനമാണ് സിബിഐ സ്പെഷല്‍ കോടതിയുടേതെന്ന് റിയാസ് കുറ്റപ്പെടുത്തി.
പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറയുന്നു, എന്നാല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയ തെളിവുകള്‍ എവിടെ? അദ്വനി ആള്‍ക്കൂട്ടങ്ങളെ തടയാന്‍ ശ്രമിച്ചെന്ന് പറയുന്നു. ആര് ആഹ്വാനം ചെയ്തിട്ടാണ് ആള്‍ക്കൂട്ടം അവിടെയെത്തിയത്? അദ്വാനി തടയാന്‍ ശ്രമിച്ചു എന്നത് അപഹാസ്യമായ വിധിയാണ്.

No comments