Breaking News

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സിന്റെ തകര്‍പ്പന്‍ ജയം




ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 40 പന്തില്‍ 50 റണ്‍സ് നേടിയ ഷെയ്ന്‍ വാട്സണും, 27 പന്തില്‍ 30 റണ്‍സ് നേടിയ അമ്ബാട്ടി റായ്ഡുവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും കൊല്‍ക്കത്തയുടെ കണിശതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ ചെന്നൈക്കായില്ല. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസ്സിയും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡുപ്ളെസിയെ പുറത്താക്കി ശിവം മാവിയാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ധോണി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. 12 പന്തില്‍ 11 റണ്‍സുമായി ധോണി പുറത്തായി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സിന്റെ തകര്‍പ്പന്‍ ജയം


No comments