ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ 19 വയസുള്ള ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ 19 വയസുള്ള ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നാണ് സിബിഐ കേസ് എറ്റെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് സിബിഐ തുടക്കം കുറിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം ഹത്‌റാസിലെത്തും. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം വീട്ടുകാരുടെ സമ്മതപ്രകാരമല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച കേസ് അലഹാബാദ് കോടതി നാളെ പരിഗണിക്കും.

No comments