ഐപിഎല്‍ അവസാനിച്ച ശേഷം മഹേന്ദ്ര സിങ് ധോനി ഓസ്ട്രേലിയന്‍ ട്വെന്റി 20 ടൂര്‍ണമെന്റായ ബിഗ് ബാഷിലേക്ക് പോയേക്കുമെന്ന് സൂചന
ഐപിഎല്‍ അവസാനിച്ച ശേഷം മഹേന്ദ്ര സിങ് ധോനി ഓസ്ട്രേലിയന്‍ ട്വെന്റി 20 ടൂര്‍ണമെന്റായ ബിഗ് ബാഷിലേക്ക് പോയേക്കുമെന്ന് സൂചന. പല ബിബിഎല്‍ ഫ്രാഞ്ചൈസികളും ധോനിയില്‍ താത്‌പര്യം വ്യക്തമാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ധോനിക്കൊപ്പം സുരേഷ് റെയ്‌ന, യുവരാജ് സിങ്, എന്നിവരെയും ഫ്രാഞ്ചൈസികള്‍ ലക്ഷ്യം വെക്കുന്നുണ്ട്. അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ യുവരാജിന് പിന്നില്‍ തടസ്സങ്ങളില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ടി20 ലീഗില്‍ തുടരുകയാണ് റെയ്‌നയും ധോനിയും. ഇത് വിദേശ ലീഗ് കളിക്കുന്നതില്‍ ഇരുവര്‍ക്കും തടസ്സമാണ്. നിലവില്‍ ഐപിഎല്ലില്‍ മോശം ഫോമിലുള്ള ധോനിയെ 2021ല്‍ ചെന്നൈ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

No comments