കൊവിഡും, ലോക് ഡൗണും സമയത്ത് വലിയ തോതില്‍ നടന്ന തൊഴിലാണ് ഹോം ബേക്കിംഗ്
കൊവിഡും, ലോക് ഡൗണും സമയത്ത് വലിയ തോതില്‍ നടന്ന തൊഴിലാണ് ഹോം ബേക്കിംഗ്. ജോലിയില്ലാതെ വീട്ടില്‍ ഇരുപ്പ് തുടങ്ങിയതോടെയാണ് വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍പ്പന തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഹോം ബേക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ 2020 മാര്‍ച്ചിനുശേഷം 2300 രജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ് അധികൃതര്‍.

No comments