Breaking News

കോവിഡ് വന്നിട്ടുപോയ ആളുകളില് 30 ശതമാനം പേരില് രോഗത്തിന്റെ ലക്ഷണം പിന്നെയും കുറേക്കാലം നില്ക്കുന്നതായി പഠനങ്ങള് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.


 കോവിഡ് വന്നിട്ടുപോയ ആളുകളില് 30 ശതമാനം പേരില് രോഗത്തിന്റെ ലക്ഷണം പിന്നെയും കുറേക്കാലം നില്ക്കുന്നതായി പഠനങ്ങള് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില് പത്തു ശതമാനം പേരില് ഗുരുതരമായ രീതിയില് ബുദ്ധിമുട്ടുകള് തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളില് താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും 'മള്ട്ടി സിസ്റ്റം ഇന്ഫ്ലമേറ്ററി സിന്ഡ്രോം ഇന് ചില്ഡ്രന്' എന്ന സങ്കീര്ണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നു.


അതുകൊണ്ടു തന്നെ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാടാളുകളില് ദീര്ഘകാലം നിലനില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകും.വളരെ സക്രിയമായ ജനപങ്കാളിത്തം രോഗപ്രതിരോധ പ്രവര്ത്തനങ്ങളില് ഉണ്ടായി വരണം.

No comments