Breaking News

ജില്ലയിലെ പ്രതിദിനക്കണക്കുകളില്‍ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

  


ജില്ലയിലെ പ്രതിദിനക്കണക്കുകളില്‍ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ക്കറ്റുകളിലും മാളുകളിലും സ്ത്രീകളും എണ്ണം കൂടുന്നു. കൊവിഡ് രോഗ വ്യാപനം തടയാന്‍ ഫലപ്രദമായ കാര്യമാണ് മാസ്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നവരില്‍ രോഗത്തിന് തീവ്രത കുറയുമെന്ന് ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു

പൊതു സ്ഥലത്ത് ഇറങ്ങുമ്ബോള്‍ മാസ്ക് ധരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി. പുറത്തിറങ്ങുമ്ബോള്‍ 10 ശതമാനത്തോളം പേര്‍ മാസ്ക് ധരിക്കാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഓട്ടോ ഡ്രൈവര്‍മാരും ടാക്സി ഡ്രൈവര്‍മാരും ഗ്ലൗസും ഫേസ് ഷീല്‍ഡും ഉപയോഗിക്കണം.

No comments