കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ പക്കല്‍ നിന്നും സി.ബി.ഐ റെയ്ഡില്‍ 50 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്ബാദനത്തിനും അഴിമതിക്കും അന്വേഷണം നേരിടുന്ന കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ പക്കല്‍ നിന്നും സി.ബി.ഐ റെയ്ഡില്‍ 50 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാറിന്റെയും സഹോദരനും ലോക്‌സഭാംഗവുമായ ഡി.കെ സുരേഷിന്റെയും ഓഫീസ്, താമസസ്ഥലം ഉള്‍പ്പടെ 14 ഇടങ്ങളില്‍ ഒരേസമയം നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.
സൗരോര്‍ജ പദ്ധതിയുമായി ബന്ധമുളള അഴിമതിക്കും അനധികൃത സ്വത്ത് സമ്ബാദനത്തിനുമാണ് ശിവകുമാറിനെതിരെ അന്വേഷണമുളളത്. എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വിവരങ്ങള്‍ അവര്‍ സി.ബി.ഐക്ക് കൈമാറി. തുടര്‍ന്ന് സി.ബി.ഐ എടുത്ത കേസിനെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്.

No comments