പി ഹണ്ട് റെയ്ഡില്‍ ജില്ലയില്‍ നിരവധി പേര്‍ പിടിയിലായി
പി ഹണ്ട് റെയ്ഡില്‍ ജില്ലയില്‍ നിരവധി പേര്‍ പിടിയിലായി. സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഇന്‍റര്‍പോളുമായി കേരള പൊലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെയാണ് ഇവര്‍ പിടിയിലായത്. കേരളത്തില്‍ എല്ലാ ജില്ലകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂരില്‍ 14 പൊലീസ് സ്റ്റേഷന് പരിധികളില്‍ ജില്ല പൊലീസ് സൈബര്‍ സെല്‍ നടത്തിയ റെയ്ഡില്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്ബില്‍ മൂന്നും പിണറായി, പാനൂര്‍, കണ്ണപുരം പൊലീസ് സ്റ്റേഷനുകളില്‍ രണ്ടുവീതവും കണ്ണൂര്‍ ടൗണ്‍, കൊളവല്ലൂര്‍, മയ്യില്‍, പേരാവൂര്‍, ശ്രീകണ്ഠപുരം, ഉളിക്കല്‍, വളപട്ടണം, ആറളം, പരിയാരം, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒന്നു വീതം കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

No comments