ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി കയ്യില്‍ സൂക്ഷിക്കേണ്ട.. പകരം, അവ എം-പരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്റ്റോര്‍ ചെയ്താല്‍ മതി. 1989ലെ മോട്ടര്‍ വാഹനനിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഡ്രൈവിങ് ലൈസന്‍സ്, വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വളരെ എളുപ്പത്തില്‍ ഈ ആപ്പ് വഴി നമുക്ക് സൂക്ഷിക്കാനാകും.എങ്ങനെയാണ് നമുക്ക് എം-പരിവാഹന്‍ ആപ്പ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം..
ആദ്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് 'എം-പരിവാഹന്‍' എന്ന ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുക. 'Open' എന്ന് പച്ച നിറത്തിലുള്ള ബട്ടണില്‍ കാണാം.ആപ് തുറന്നാലുടന്‍ കോവിഡ്, ആരോഗ്യസേതു ഡൗണ്‍ലോഡ് എന്നിവ സംബന്ധിച്ച അറിയിപ്പും തുടര്‍ന്ന്, ഫെബ്രുവരി മുതല്‍ കാലാവധി തീരുന്ന ട്രാഫിക് രേഖകള്‍ ഡിസംബര്‍ വരെ പ്രാബല്യത്തില്‍ നില്‍ക്കുമെന്ന അറിയിപ്പുമാണ്. ഇവ രണ്ടും ക്ലോസ് ചെയ്താല്‍ എംപരിവഹന്‍ എത്തും.ഇടതുവശത്ത് മുകളില്‍ RC, DL എന്നു കാണാം. നീലയില്‍ വെളുത്ത അക്ഷരത്തിലുള്ളതാണ് ആക്റ്റീവ് മെനു. Enter RC number to get details എന്നുള്ളിടത്ത് വണ്ടി നമ്ബര്‍ അടിക്കുക. അക്ഷരങ്ങളും അക്കങ്ങളും ഇടയില്‍ ഗ്യാപ്പില്ലാതെ തുടര്‍ച്ചയായി എഴുതണം. തുടര്‍ന്ന് അതിന് വലതുവശത്തെ സെര്‍ച്ച് ചിഹ്നത്തില്‍ അമര്‍ത്തുക. നമ്മുടെ വാഹനത്തിന്റെ വിശദവിവരങ്ങള്‍ തെളിയും. താഴെ Add to Dashboard for Virtual RC എന്ന ബട്ടണില്‍ അമര്‍ത്തുക.ഈ സമയത്ത് ലോഗിന്‍ ചെയ്യാന്‍ പറയും. തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍ ആദ്യം മൊബൈല്‍ നമ്ബര്‍ അടിക്കാനുള്ള സ്ഥലം കാണാം. ഇത് ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ളതാണ്. താഴെ Sign Up എന്ന ലിങ്കില്‍ അമര്‍ത്തുക. ഇനി നമ്ബര്‍ നല്‍കാം. Terms and Conditions സമ്മതിക്കുന്നതായി താഴെയുള്ള ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക. Submit. ഇപ്പോള്‍ ഒരു ഒടിപി വരും. അത് അടിക്കുക. കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാനും ഒടിപി മെസേജില്‍ സംവിധാനമുണ്ട്. അടുത്ത സ്‌ക്രീനില്‍ മൊബൈല്‍ നമ്ബറിന് മുകളില്‍ പേരെഴുതാനുള്ള സ്ഥലത്ത് പേര് കൃത്യമായി ടൈപ്പ് ചെയ്യണം. Sign Up.ഇപ്പോള്‍ നമ്മള്‍ വീണ്ടും ലോഗിന്‍ ചെയ്യാന്‍ പോയ സമയത്തെ സ്‌ക്രീനില്‍ എത്തും. താഴെ നമ്മള്‍ ആദ്യം അടിച്ച വണ്ടിയുടെ നമ്ബറും നമ്മുടെ പേരും കാണാം. അതിനു നേരെ വലതുവശത്തേക്കുള്ള അസ്ത്രചിഹ്നം അമര്‍ത്തുക. തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍ Add to Dashboard for Virtual RC എന്ന ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ നമ്മുടെ വണ്ടിയുടെ ഷാസി നമ്ബര്‍ അവസാനത്തെ 4 അക്കം / അക്ഷരം ഒഴികെയുള്ളതു കാണാം. ആ നാലും ആര്‍സി നോക്കി കൃത്യമായി പൂരിപ്പിക്കുക. അതുപോലെ എന്‍ജിന്‍ നമ്ബറും. Verify. നമ്മുടെ Virtual RC റെഡി.ഇനി ആദ്യ സ്ക്രീനിലേക്കു പോകാം. DL എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അത് നീലയില്‍ വെളുത്ത അക്ഷരമാകും. തുടര്‍ന്ന് വലതുവശത്ത് Enter DL number to get details എന്നുള്ളിടത്ത് ഡ്രൈവിങ് ലൈസന്‍സ് നമ്ബര്‍ പൂര്‍ണമായും അടിക്കുക. ഉദാ: 87/1234/1961. സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക. ഈ സമയം ജനനത്തീയതി നോക്കാന്‍ ചോദിക്കും. Yes അടിക്കുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ ലൈസന്‍സില്‍ കാണിച്ച ജനനത്തീയതി തെറ്റാതെ എഴുതുക. ഉദാ: 1940 ജനുവരി 31 ന് ജനിച്ചയാള്‍ 31- 01- 1940 എന്ന് വേണം അടിക്കാന്‍. നമ്മുടെ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ വരും. Add to Dashboard for Virtual DL. വീണ്ടും ഒരു തവണ കൂടി ജനനത്തീയതി നല്‍കുക. Virtual DL റെഡി.മുകളില്‍ Dashboard എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വെര്‍ച്വല്‍ ആര്‍സിയും വെര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സും കാണാം.
No comments