Breaking News

ഒമാനില്‍ സ്വകാര്യ സ്​കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌​ വിദ്യാഭ്യാസ മന്ത്രാലയം

 


ഒമാനില്‍ സ്വകാര്യ സ്​കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌​ വിദ്യാഭ്യാസ മന്ത്രാലയം അഡ്​മിനിസ്​ട്രേറ്റിവ്​ ആന്‍ഡ്​ ഫിനാന്‍ഷ്യല്‍ അഫയേഴ്​സ്​ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അബ്​ദുല്ല ഖാമിസ്​ അല്‍ ബുസൈദി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സാമൂഹിക അകലമടക്കം എല്ലാവിധ സുരക്ഷ നടപടികളും പാലിച്ചാകണം ക്ലാസ്​. ഒന്നുമുതല്‍ 11 വരെ ഗ്രേഡുകളില്‍ ഹാജരാകുന്ന കുട്ടികളുടെ എണ്ണം സ്​കൂളിന്റെ
ശേഷിക്കനുസരിച്ച്‌​ 50- 50 അല്ലെങ്കില്‍ 33-33-33 ശതമാനത്തില്‍ നിജപ്പെടുത്തണം. ആരോഗ്യ സുരക്ഷ ആശങ്കകളാല്‍ ഒന്നുമുതല്‍ 12 വരെ ഗ്രേഡുകളിലെ വിദ്യാര്‍ഥികളെ സ്​കൂളിലയക്കാന്‍ താല്‍പര്യമില്ലാതെ ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ബന്ധപ്പെട്ട സ്​കൂള്‍ അധികൃതര്‍ക്ക്​ അപേക്ഷ എഴുതിനല്‍കണം.

No comments