ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
കെ.എം. മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതു പക്ഷത്തേക്ക് പോയത്. എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

No comments