വീണ്ടും അധികാരത്തിലെത്താന്‍ മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുര്‍വര്‍ണ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വീണ്ടും അധികാരത്തിലെത്താന്‍ മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുര്‍വര്‍ണ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു' എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നത്.
സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ ലേഖനത്തില്‍ ആരോപിച്ചു.

No comments