മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു
മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം.മന്ത്രി ജലീല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും.
നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍.
മന്ത്രി എംഎം മണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.

No comments