Breaking News

ഇ.ഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 


ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടു എന്നത് ഇ.ഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പേസ്പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും രാജിവച്ച്‌ ഒഴിഞ്ഞുകൂടെ?, ഈ സ്ഥാനത്ത് ഇനിയും ഇരിക്കണോ?, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത് ചെന്നിത്തല പറഞ്ഞു.

No comments