Breaking News

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി

  


നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ആര്‍.എസ്.എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് രാജേന്ദ്ര സിങ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുമ്ബ് രാജേന്ദ്ര സിങ് എല്‍.ജെ.പിയിലെത്തിയത് ബി.ജെ.പി ക്യാമ്ബില്‍ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്.

ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്‍റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments