Breaking News

ജോസ് കെ മാണി കളം മാറ്റിച്ചവിട്ടിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച്‌ വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച്‌ പി ജെ ജോസഫ്

 


ജോസ് കെ മാണി കളം മാറ്റിച്ചവിട്ടിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച്‌ വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച്‌ പി ജെ ജോസഫ്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റും കിട്ടണമെന്ന് തന്നെ മാധ്യമങ്ങളോട് പി ജെ ജോസഫ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളില്‍ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ മുഴുവന്‍ വേണമെന്ന നിലപാടാണ് ജോസഫിന്റേത്.

കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടെന്ന് പി ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണം വിജയസാധ്യത പരിഗണിച്ച്‌ സീറ്റ് വച്ച്‌ മാറ്റത്തിന് തയ്യാറെന്നും പിജെ ജോസഫ് പറയുന്നു.

No comments