സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ ഇനി ചാനല്‍ചര്‍ച്ചയ്‌ക്കില്ലെന്ന് സിപിഎം തീരുമാനം.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ ഇനി ചാനല്‍ചര്‍ച്ചയ്‌ക്കില്ലെന്ന് സിപിഎം തീരുമാനം. ഈ വിഷയങ്ങളിലെ സംവാദങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തല്‍ക്കാലം പങ്കെടുക്കില്ലെന്ന് ചാനലുകളോട് എകെജി സെന്ററില്‍നിന്നു വ്യക്തമാക്കി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ എന്നീ വിഷയങ്ങളില്‍ മാത്രമാണ് പ്രതികരിക്കണ്ട എന്ന തീരുമാനമെന്നും, മറ്റു വിഷയങ്ങളില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് ഏഷ്യാനെറ്റിന്റെ ചര്‍ച്ചകള്‍ സി പി എം ബഹിഷ്‌കരിച്ചത്. എന്നാല്‍ ഏഷ്യാനെറ്റിനെ മാത്രം ബഹിഷ്‌കരിച്ചതുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ലെന്ന് പാര്‍ട്ടിക്ക് മനസിലായെന്നാണ് പുതിയ തീരുമാനത്തിലൂടെ അറിയാന്‍ കഴിയുന്നത്.

No comments