Breaking News

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും


 ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഷാര്‍ജയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ആറ് കളിയില്‍ രണ്ട് ടീമിനും എട്ട് പോയിന്‍റ് വീതമുണ്ട്. നിലവില്‍ കൊല്‍ക്കത്ത മൂന്നാമതും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

തോല്‍വിയുടെ വക്കില്‍ നിന്ന് ജയം പിടിച്ചെടുക്കുന്നതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ശൈലി. സമീപകാലത്തെ ഏറ്റവും ആധികാരികമായ ജയങ്ങളിലൊന്ന് നേടിയതിന്‍റെ ആവേശത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തുന്നത്. ഷാര്‍ജയില്‍ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിന് കൗണ്ട്‌ഡൗണ്‍ എന്നുറപ്പ്. സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയനിഴലില്‍ ആയതും പരിക്കേറ്റ ആന്ദ്രേ റസല്‍ മുടന്തി നീങ്ങിയതും ക്യാപ്റ്റന്‍ കാര്‍ത്തിക്കിന് തലവേദനയാകും.

No comments