സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സമിതി തലവന്‍ ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോര്‍ട്ട് നല്‍കുക. ഉടന്‍ സ്‌കൂളുകള്‍ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേര്‍ന്നത് എന്നാണ് വിലയിരുത്തല്‍. ഈ മാസമോ അടുത്ത മാസമോ സ്‌കൂള്‍ തുറക്കാന്‍ പറയാന്‍ സാദ്ധ്യതയില്ല.
അദ്ധ്യായന വര്‍ഷം പൂര്‍ണമായും ഇല്ലാതാകുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകള്‍ പൂര്‍ത്തിയാക്കാമെന്ന ശുപാര്‍ശയാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്നാണ് വിവരം.

No comments