ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരാധകര്‍.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരാധകര്‍. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് പിന്തുടര്‍ന്ന കെകെആര്‍ 18 റണ്‍സ് അകലെ വീണതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ഉന്നയിച്ചു. ദിനേശ് കാര്‍ത്തിക്കിനെ മാറ്റി പകരം മോര്‍ഗനെ നായകനാക്കണം എന്നാണ് ശ്രീശാന്ത് പറയുന്നത്. കോഹ് ലി, രോഹിത്, ധോനി എന്നിവരെ പോലെ നയിക്കുന്ന ക്യാപ്റ്റനെയാണ് കെകെആറിന് വേണ്ടതെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

No comments