കര്‍ഷകരെ തകര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കര്‍ഷകരെ തകര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിക്ക് തുടക്കമിട്ട് പഞ്ചാബിലെ മോഗയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന തൂണുകളായ സര്‍ക്കാറിന്റെ ഭക്ഷ്യധാന്യ സംഭരണം, എംസ്പി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിപണി എന്നിവ തകര്‍ക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും രാഹുല്‍ ആരോപിച്ചു.
കൊവിഡ് സമയത്ത് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ കര്‍ഷകുരട ഭൂമിയില്‍ കണ്ണുവെച്ചിരിക്കുന്നു.

No comments