Breaking News

കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയില്‍ എറിയുമെന്ന് രാഹുല്‍ ഗാന്ധി.

 


കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയില്‍ എറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഈ നിയമത്തില്‍ രാജ്യത്തെ കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെന്തിനാണ് അവര്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആറ് വര്‍ഷമായി പ്രധാനമന്ത്രി മോദി നുണ പറയുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുല്‍ ചോദിച്ചു.

No comments