Breaking News

ലക്ഷദ്വീപില്‍ പ്രൈമറി സ്കൂളുകള്‍ തുറന്നു

 


ലക്ഷദ്വീപില്‍ പ്രൈമറി സ്കൂളുകള്‍ തുറന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളാണ് ചൊവ്വാഴ്ച പുനരാരംഭിച്ചത്. ആദ്യമായാണ് ഈ അധ്യയന വര്‍ഷം ആരംഭിച്ച്‌ പ്രൈമറി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകള്‍ തുറന്ന്. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുളളത്. വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ കൈകള്‍ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടക്കുക. ഓരോ ഗ്രേഡിലേയും കുട്ടികള്‍ ഇടവിട്ടുള്ള ദിവസങ്ങളിലായി മൂന്ന് ദിവസം ക്ലാസിലെത്തുന്ന രീതിയിലാണ് അധ്യയനം നടക്കുന്നത്.

No comments