Breaking News

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

 


രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ നിലവില്‍ 8,83,185 പേരാണ് കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 8,93,592 പേരായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി. 59,88,823 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം രാജ്യത്ത് 926 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,07,416 ആയി. ഒക്ടോബര്‍ 9 വരെ രാജ്യത്ത് 8,57,98,698 സാംപിളുകള്‍ പരിശോധിച്ചു.

No comments