Breaking News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം.

 


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകള്‍ സിവ ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണിയാണ് വന്നത്. ചെന്നൈയുടെ പരാജയത്തില്‍ കേദാര്‍ ജാദിവിനും ധോണിയ്ക്കുമെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളും ഉയര്‍ന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇത്തരം പോസ്റ്റുകള്‍ക്കും കമന്‍്റുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

No comments