Breaking News

വ്യാജവാര്‍ത്ത തടയാനുള്ള സര്‍ക്കാര്‍ സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

 


വ്യാജവാര്‍ത്ത തടയാനുള്ള സര്‍ക്കാര്‍ സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയാനുള്ള പിആര്‍ഡി സംഘത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച കളക്ടര്‍ക്കെതിരെ മാധ്യമങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീറാമിന്റെ നിയമനത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും എതിര്‍പ്പുമായി രംഗത്തുവന്നു.

No comments