Breaking News

ജോസ് കെ.മാണി വിഭാഗത്തെ വളരെ പെട്ടെന്ന് ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

 


ജോസ് കെ.മാണി വിഭാഗത്തെ വളരെ പെട്ടെന്ന് ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

ജോസ് വിഭാഗം കൂടി മുന്നണിയിലെത്തുന്നതോടെ മുന്നണി കുടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. മുന്നണി വിപുലീകരണത്തില്‍ സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരത്തെ അനുമതി നല്‍കിയിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ എത്രയും വേഗം മുന്നണിയില്‍ പ്രവേശിപ്പിച്ചു തദ്ദേശ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം.
ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും പാര്‍ട്ടി തീരുമാനം മുന്നണി യോഗത്തില്‍ ബോധ്യപ്പെടുത്താനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി.

No comments